ബഹ്‌റൈൻ ഒഐസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി നിലവിൽ വന്നു

ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ കീഴിൽ സെൻട്രൽ മാർക്കറ്റ് കമ്മറ്റി നിലവിൽ വന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അറിയിച്ചു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ. സി യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കമ്മറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സുമേഷ് ആനേരി, ട്രഷർ പ്രദീപ് മേപ്പയൂർ എന്നിവർ ആശംസകൾ നേർന്നു.
ചന്ദ്രൻ വളയം പ്രസിഡന്റ്, മുനീർ യു ജനറൽ സെക്രട്ടറി, അഷ്‌റഫ് കാട്ടിൽപ്പീടിക ട്രഷറർ എന്നിവർ നയിക്കുന്ന കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരായി സിദ്ധിക്ക് വി. കെ, മജീദ് ടി. പി, നാസർ കൊല്ലം, റഷീദ് എം. എം, എന്നിവരെയും, സെക്രട്ടറിമാരായി രാജീവൻ അരൂർ, മുസ്തഫ കാപ്പാട്, നാസർ സി. എം, ഷജീർ പേരാമ്പ്ര, നിസാർ, നിഷാദ് പൊന്നാനി എന്നിവരെയും അസിസ്റ്റന്റ് ട്രഷറർ ആയി റിയാസിനെയും തെരഞ്ഞെടുത്തു.