ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി

കോവിഡ് ബാധിച്ച് ബഹ്റൈനിൽ ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1408 ആയി. ഇന്നലെ 5808 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 44170 ആയി ഉയർന്നു. ഇന്നലെ 28903 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്. നിലവിൽ 126 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്.അതേസമയം ഇന്നലെ 4251 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,28,998 ആയി. ഇതുവരെയായി 12,23,859 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,93,959 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,39,199 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുവാനും, മാസ്ക് എപ്പോഴും ധരിക്കുവാനും ആരോഗ്യമന്ത്രാലയം അധികൃതർ ഓർമ്മിപ്പിച്ചു.