ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,67,059 പേർക്ക് കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,059 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽനിന്ന് 11.6 ശതമാനമായി കുറഞ്ഞു. രോഗംബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,192 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണം 4,96,42 ആയി ഉയർന്നു. 2,54,076 പേർ രോഗമുക്തി നേടി. 17,43,059 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 94.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.