ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്‍റ് യൂനുസ് സലീം വിഷയാവതരണം നടത്തി.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ഐ.വൈ.സി.സി പ്രസിഡന്‍റ് ജിതിൻ പരിയാരം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് നിസാർ കൊല്ലം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബദ്റുദ്ദീൻ പൂവാർ, പടവ് കുടുംബവേദി പ്രസിഡന്‍റ് മുസ്തഫ സുനിൽ, സാമൂഹിക പ്രവർത്തകരായ സേവി മാത്തുണ്ണി, ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, കെ.ടി സലീം, ഷാജി കാർത്തികേയൻ, സൽമാനുൽ ഫാരിസ്എന്നിവർ സംസാരിച്ചു. ഫ്രൻറ്സ് വൈസ് പ്രസിഡന്‍റ് സുബൈർ എം.എം സ്വാഗതമാശംസിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.