മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 74- മത് രക്തസാക്ഷിത്വ ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സംഘടനയുടെ മുൻ പ്രസിഡണ്ടുമാരായ ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, മുൻ ഭാരവാഹികളായ എബി തോമസ്, ജേക്കബ് തേക്കുതോട്, അനിൽ യു. കെ , അബ്ദുൽ റഹ്മാൻ ഇരുമ്പൻ , അഷ്റഫ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. മാസ്റ്റർ അലൻ ദേശ ഭക്തി ഗാനം ആലപിച്ചു. പവിത്രൻ പൂക്കുറ്റി, സനൽ കുമാർ, മുജീബ്, വിനോദ്,അജി ജോർജ് , ജോർജ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.