എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യ ജാലിക സംഘടിപ്പിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സംഘടിപ്പിച്ച മനുഷ്യ ജാലിക ശ്രദ്ധേയമായി. കോവിഡ് പ്രോട്ടോകാൾ പാലിച്ച് ഓൺ ലൈനിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്‌ഘാടനം ചെയ്ത സംഗമത്തിൽ പ്രമുഖ നോവലിസ്‌റ്റും സാഹിത്യകാരനുമായ കെ.പി രാമനുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ അബ്ദുറശീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തി.
ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനു കുന്നന്താനം, പ്രദീപ് പത്തേരി, കെ.ടി സലീം, സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടി എസ്.എം അബ്ദുൽ വാഹിദ് ,അശ്റഫ് കാട്ടിൽ പീടിക എന്നിവർ സംസാരിച്ചു. സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ശാഫി വേളം, ശറഫുദ്ദീൻ മാരായമംഗലം , ശഹീർ കാട്ടാമ്പള്ളി, മുഹമ്മദ് മോനു , നവാസ് നെട്ടൂർ , ഉമർ മൗലവി, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ശബീർ സി.എം.എസ് ജിദാലി പ്രതിജ്ഞ ചൊല്ലിക്കൊടുത്ത സംഗമത്തിൽ ശഫീഖ് പെരുമ്പിലാവ്, ജസീർ വാരം, ശബീർ ജിദാലി എന്നിവർ ദേശീയോഗ്രത്ഥന ഗാനങ്ങൾ ആലപിച്ചു. മനുഷ്യ ജാലിക ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ആക്ടിംഗ് പ്രസിഡന്റ് ഉമൈർ വടകര നന്ദിയും പറഞ്ഞു.