ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ബഹ്‌റിനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും കോട്ടയം പ്രവാസി ഫോറത്തിന്റെ ഫൗണ്ടർ മെമ്പറുമായിരുന്ന ജോമോൻ കുരിശുങ്കലിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മണ യോഗം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് വെള്ളിയാഴ്ച്ച വൈകീട്ട് എട്ട് മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുന്നത്. ഇതോടൊനുബന്ധിച്ച് അന്നേ ദിവസം രാവിലെ 7.30 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് അജീഷ് കെ തോമസുമായി 36435191 എന്ന നമ്പറിലോ ബിനു എബ്രഹാമുമായി 39582324 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് കെ പി എഫ് പ്രസിഡന്റ് ബോബി പാറയിൽ അറിയിച്ചു.