കൊല്ലം പ്രവാസി അസ്സോസിയേഷൻ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസ്സോസിയേഷൻ  ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നിയന്ത്രിത അംഗങ്ങളെ ഉൾപ്പെടുത്തി ജുഫയർ അൽ സഫീർ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ബി.കെ.എസ്.എഫ് രക്ഷാധികാരിയും , സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായി ഉത്‌ഘാടനം ചെയ്തു. മുഖ്യാതിഥി ആയ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സാനി പോൾ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

 

article-image

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും, ട്രഷറർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് എന്നിവർ ആശംസകൾ നേർന്നു.  സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച ആഘോഷ പരിപാടികളിൽ കെ.പി.എ കലാകാരന്മാർ ദേശഭക്തി ഗാനങ്ങളും ആലപിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed