ബഹ്റൈനിൽ കോവിഡ് രോഗവർദ്ധനവ് തുടരുന്നു

ബഹ്റൈനിൽ ഇന്നലെ 2898 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 21185 ആയി. 53 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇന്നലെ1524 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,88,323 ആയി. ഇതുവരെയായി 12,10,730 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,89,210 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,11,871 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്.