മഥുരയിൽ ദാരുണം: മൂന്ന് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി


ഷീബ വിജയൻ
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്ന് മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. മനീഷ് കുമാർ (35), ഭാര്യ സീമ (32) എന്നിവരാണ് എട്ട്, അഞ്ച്, മൂന്ന് വയസ്സുള്ള മക്കളെ കൊന്ന ശേഷം ജീവിതം അവസാനിപ്പിച്ചത്. മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയുമാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

മരണത്തിന് മുൻപ് മനീഷ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശവും വീടിന്റെ ചുമരിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. സാമ്പത്തികമായ അസ്വസ്ഥതകളാകാം മരണകാരണമെന്ന് സംശയിക്കുന്നു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിലുണ്ട്. അടുത്തിടെ നടന്ന ഒരു വസ്തു ഇടപാടിനെക്കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നു.

article-image

qwewdeqwa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed