എം. മുരളിയെ അനുസ്മരിച്ച് ബഹ്റൈൻ ഒ.ഐ.സി.സി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇരുപതു വർഷക്കാലം മാവേലിക്കരയുടെ ജനപ്രതിനിധിയായി പ്രവർത്തിച്ച എം. മുരളി സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ജനകീയ നേതാവായിരുന്നുവെന്ന് ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലവും നാട്ടുകാരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്ന നേതാവായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനം മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്തോട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളം, ഒ.ഐ.സി.സി നേതാക്കളായ ജോയ് ചുനക്കര, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, വിനയചന്ദ്രൻ നായർ, ചന്ദ്രൻ വളയം തുടങ്ങിയവരും സംസാരിച്ചു. വിൻസന്റ് കക്കയം, ബിജുബാൽ സി.കെ, പ്രദീപ് മൂടാടി, തോമസ് ഫിലിപ്പ്, അനിൽ കുമാർ, കുഞ്ഞുമുഹമ്മദ്, നൗഷാദ്, അബ്ദുൽ സലാം മുയിപ്പോത്ത്, ശ്രീജിത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

article-image

sdfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed