സുന്നി ലയനം: നിർണ്ണായക നിലപാട് ഫെബ്രുവരി 14-ന് വ്യക്തമാക്കുമെന്ന് കാന്തപുരം
ഷീബ വിജയൻ
കോഴിക്കോട്: സുന്നി ഐക്യവുമായി ബന്ധപ്പെട്ട് സമസ്ത മുന്നോട്ടുവെച്ച ആഹ്വാനത്തിൽ ഫെബ്രുവരി 14-ന് തന്റെ നിലപാട് വ്യക്തമാക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സമസ്തയിലേക്ക് തിരികെ വരണമെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയ്ക്കും അന്ന് മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സുന്നി ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെയും നടന്നിട്ടുണ്ടെന്നും, ഈ നീക്കം ശുഭസൂചനയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്നേദിവസം വിശദീകരിക്കുമെന്നും കാന്തപുരം വ്യക്തമാക്കി. കാസർകോട് നടന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിലാണ് വിട്ടുപോയവർ മടങ്ങിവരണമെന്ന് ജിഫ്രി തങ്ങൾ ആഹ്വാനം ചെയ്തത്. ഇതിനോടുള്ള എ.പി. വിഭാഗത്തിന്റെ പ്രതികരണം കേരളത്തിലെ സുന്നി രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.
adswsadswq


