പെരുമ്പാവൂരിൽ എയ്ഡ്‌സ് വ്യാപനമെന്ന് റിപ്പോർട്ട്; പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്
ഷീബ വിജയൻ
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മലയാളികളടക്കം 27 പേർക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പത്ത് മലയാളികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 22-ന് 'ആരോഗ്യ ഉത്സവം' എന്ന പേരിൽ പെരുമ്പാവൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗം വർദ്ധിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം ചേർന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവില്ലെന്ന് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി അറിയിച്ചു. മെഡിക്കൽ ക്യാമ്പിലൂടെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണവും സമഗ്ര ആരോഗ്യ പരിശോധനയും ഉറപ്പാക്കാനാണ് അധികൃതരുടെ നീക്കം.
wadasads


