കന്നഡ സംഘം ബഹ്‌റൈൻ 48-ാം വാർഷികം ആഘോഷിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ കന്നഡ സംഘം അതിന്റെ 48-ാം വാർഷികം കന്നഡ ഭവനിലെ ആശ പ്രകാശ് ഷെട്ടി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കന്നഡ സംഘം അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങ് വൈവിധ്യമാർന്ന കലാപരിപാടികളാലും ശ്രദ്ധേയമായി.

വാർഷികാഘോഷത്തോടൊപ്പം സംഘടനയിലെ മുതിർന്ന അംഗമായ രാജേന്ദ്ര ഹെഗ്‌ഡെയ്ക്ക് യാത്രയയപ്പും ആദരവും നൽകി. യുനീക്കോ ബഹ്‌റൈൻ സി.ഒ.ഒ ജയശങ്കർ വിശ്വനാഥൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മെറ്റൽക്കോ ഗ്രൂപ്പിലെ ഹാജി അബ്ദുൽ റസാഖ് ഹെജ്‌മാഡി, സെൻട്രൽ കഫേ പ്രൊപ്രൈറ്റർ പ്രകാശ് ഷെട്ടി, മുൻ പ്രസിഡന്റുമാരായ പ്രദീപ് കുമാർ ഷെട്ടി, അമർനാഥ് റായ്, ഹരീഷ് പൂജാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കന്നഡ സംഘം പ്രസിഡന്റ് അജിത് ബംഗേര അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് നിതിൻ ഷെട്ടിയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു..

ജനറൽ സെക്രട്ടറി രാം പ്രസാദ് അമ്മേനാട്ക അതിഥികളെ സ്വാഗതം ചെയ്യുകയും ഔദ്യോഗിക ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു. രൂപേഷ് എസ്. സാലിയൻ നിയന്ത്രിച്ച സാംസ്കാരിക വിഭാഗത്തിൽ ദിശ മംഗൾപാടിയുടെ സ്വാഗത നൃത്തം, കന്നഡ ക്ലാസ് വിദ്യാർത്ഥികളുടെ ഫ്യൂഷൻ ഗാനങ്ങൾ, യക്ഷ ശിക്ഷണ വിദ്യാർത്ഥികളുടെ യക്ഷനാട്യം, സംഘത്തിലെ ഗായകരുടെ കരോക്കെ ഗാനങ്ങൾ എന്നിവ അരങ്ങേറി.

സംഘടന നടത്തിയ ഇൻഡോർ, ഔട്ട്ഡോർ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പൂർണിമ ജഗദീഷ്, ഭാസ്കർ ആചാര്യ എന്നിവർ കായിക വിഭാഗത്തിലെ ചടങ്ങുകൾ ഏകോപിപ്പിച്ചു. സ്പോർട്സ് സെക്രട്ടറി നിതേഷ് ഷെട്ടി, കൾച്ചറൽ സെക്രട്ടറി ഹരിണി ഷെട്ടി, അസിസ്റ്റന്റ് കൾച്ചറൽ സെക്രട്ടറി ഹരീഷ് ഗൗഡ എന്നിവരുടെയും വോളന്റിയർമാരുടെയും നേതൃത്വത്തിൽ പരിപാടികൾ സുഗമമായി നടന്നു. 350-ഓളം പേർ പങ്കെടുത്ത വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് 48-ാം വാർഷികാഘോഷങ്ങൾ സമാപിച്ചത്.

article-image

saadsas

article-image

swaddassa

article-image

aeqwdewadseadswq

article-image

dsvdfsvfdsdsa

article-image

adsadsads

article-image

adsssa

article-image

cdxzcxzczx

article-image

asdsadsa

article-image

swwsdswa

article-image

adsdsadaes

article-image

asas

article-image

grsfrsdrfds

article-image

XZXZZ

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed