ദേശീയ കായികദിനം: ബഹ്‌റൈനിൽ നാളെ സർക്കാർ ഓഫീസുകൾക്ക് പകുതി പ്രവൃത്തിദിനം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് ദേശീയ കായികദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 12, വ്യാഴം) എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പകുതി പ്രവൃത്തിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ദേശീയ കായികദിനാഘോഷങ്ങളിൽ സർക്കാർ ജീവനക്കാർക്ക് പൂർണ്ണമായി പങ്കുചേരാനും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കില്ല.

ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുടെയും ജനറൽ സ്പോർട്സ് അതോറിറ്റിയുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന കായിക പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി നടത്തം, ഓട്ടം, മറ്റ് കായിക മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

article-image

sdfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed