പാൻ കാർഡ് നിയമങ്ങളിൽ വൻ പരിഷ്കാരം; 5 ലക്ഷത്തിന് താഴെയുള്ള വാഹനങ്ങൾക്ക് പാൻ വേണ്ട


ഷീബ വിജയൻ
ന്യൂഡൽഹി: ആദായനികുതി നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാൻ കാർഡ് നിർബന്ധമായ ഇടപാടുകളുടെ പരിധി കേന്ദ്ര സർക്കാർ പുനക്രമീകരിച്ചു. 2026 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾ വാങ്ങാൻ ഇനി മുതൽ പാൻ കാർഡ് നൽകേണ്ടതില്ല.

ബാങ്ക് നിക്ഷേപം, വസ്തു ഇടപാട് എന്നിവയുടെ പരിധിയും ഉയർത്തിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷം 10 ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നവർ മാത്രം ബാങ്കിൽ പാൻ നൽകിയാൽ മതിയാകും. വസ്തു ഇടപാടുകൾക്ക് 20 ലക്ഷത്തിന് മുകളിലും ഹോട്ടൽ ബില്ലുകൾക്ക് ഒരു ലക്ഷത്തിന് മുകളിലും പാൻ നിർബന്ധമാക്കി. എന്നാൽ ഇൻഷുറൻസ് അക്കൗണ്ടുകൾ തുടങ്ങാൻ തുക നോക്കാതെ തന്നെ പാൻ കാർഡ് വിവരങ്ങൾ നൽകണം.

article-image

ewedwewr

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed