സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്


തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏർ‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജർ‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകൾ‍ രംഗത്തെതി. സാന്പത്തികവർഷം അവസാനിക്കുന്നതിൽ‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സർ‍ക്കാർ‍ അറിയിച്ചു.

You might also like

Most Viewed