ബഹ്‌റൈൻ - സൗദി സഹോദരബന്ധം സുദൃഢം; കിരീടാവകാശികൾ റിയാദിൽ കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

റിയാദ്: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയിൽ ബഹ്റൈൻ കിരീടാവകാശി ഇന്നലെ നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ച.

ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള അഗാധമായ ചരിത്രപരമായ ബന്ധവും സഹോദരസ്നേഹവും വീണ്ടും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുനേതാക്കളുടെയും സംഗമം. വിവിധ തലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണവും ഏകോപനവും വരും വർഷങ്ങളിൽ കൂടുതൽ ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.

മേഖലയിലെ സുരക്ഷ, സാമ്പത്തിക വികസനം, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാൽപര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ മുൻഗണന നേടി. ബഹ്‌റൈനും സൗദിയും തമ്മിലുള്ള സവിശേഷമായ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

article-image

sgdfgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed