മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കോൺഗ്രസ് വീടുകളുടെ തറക്കല്ലിടൽ ഈ മാസം; സർക്കാരിനെതിരെ വി.ഡി. സതീശൻ
ഷീബ വിജയൻ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന 100 വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റ് സമ്മേളനത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വീട് നിർമ്മാണത്തിനായി സർക്കാർ ഭൂമി നൽകുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറിയതാണ് വൈകാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ 3.5 ഏക്കർ ഭൂമി കോൺഗ്രസ് വാങ്ങിയിട്ടുണ്ട്. പ്രധാന റോഡിന് സമീപത്തുള്ള ഈ ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങും. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച 52 വീടുകൾ ഫെബ്രുവരി 28-ന് കൈമാറുമെന്നും, ലീഗിന്റെ വീടുകൾ നിർമ്മിച്ച അതേ ഏജൻസി തന്നെയാണ് കോൺഗ്രസിന്റെ വീടുകളും നിർമ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിതർക്കായി കോടികൾ അക്കൗണ്ടിലുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ ആരോപിച്ചു.
dsdsdsasd


