രാജ്യം പണിമുടക്കിലേക്ക്; അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ


ഷീബ വിജയൻ
തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന സമരത്തിന് സംയുക്ത കിസാൻ മോർച്ചയും സി.പി.എം, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാല്, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തെ 650 കേന്ദ്രങ്ങളിൽ പ്രതിഷേധ റാലികൾ നടക്കും. ബാങ്കിംഗ്, ഗതാഗതം, വ്യവസായം തുടങ്ങി ഭൂരിഭാഗം മേഖലകളെയും പണിമുടക്ക് ബാധിക്കുമെന്നാണ് സൂചന.

article-image

dfgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed