35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബി.എം. മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മൂന്നര പതിറ്റാണ്ടുകാലത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം. മുഹമ്മദ് കുഞ്ഞിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും സുഹൃത്തുക്കളും പങ്കെടുത്തു.
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, റിഫ ഏരിയ പ്രസിഡന്റ് അബ്ദുശരീഫ് പി.പി., ഇർഷാദ് മോൻ പത്തനാട്, ലത്തീഫ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി ബഹ്‌റൈനിലെ സാമൂഹിക മണ്ഡലത്തിൽ നൽകിയ സംഭാവനകളെ യോഗം അനുസ്മരിച്ചു.
അസോസിയേഷൻ നൽകിയ ഉപഹാരം പ്രസിഡന്റ് സുബൈർ എം.എം. മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്ക് അദ്ദേഹം മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, വനിതാ വിഭാഗം പ്രസിഡന്റ് ഫാത്തിമ എം. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
fgdfg


