വന്ദേമാതരത്തിന് പുതിയ ചട്ടങ്ങൾ; ദേശീയഗാനത്തിന് മുൻപ് ആലപിക്കണം, എഴുന്നേറ്റ് നിൽക്കൽ നിർബന്ധം
ഷീബ വിജയൻ
ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദരവും പ്രചാരവും വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്നും ദേശീയഗാനത്തിന് മുൻപ് തന്നെ ഇത് ആലപിക്കണമെന്നും നിർദ്ദേശമുണ്ട്. സ്കൂൾ അസംബ്ലികളിലും സർക്കാർ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി.
രാഷ്ട്രപതിയും ഗവർണർമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും ദേശീയ പതാക ഉയർത്തുമ്പോഴും വന്ദേമാതരം ആലപിക്കണം. എന്നാൽ സിനിമ തിയേറ്ററുകൾ, ഡോക്യുമെന്ററികൾ എന്നിവയ്ക്കിടെ വന്ദേമാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ഗാനത്തിലെ, നേരത്തെ ഒഴിവാക്കപ്പെട്ട നാല് ചരണങ്ങൾ കൂടി ഉൾപ്പെടുത്തി ആറ് ചരണങ്ങളും പാടണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
fgfggffg


