ബഹ്‌റൈൻ സിവിൽ സർവീസ്: 87 ശതമാനം ജീവനക്കാരും സ്വദേശികൾ; വിദേശികൾ താൽക്കാലിക കരാറിൽ മാത്രം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ സർക്കാർ സർവീസിലെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമായി തുടരുന്നതായി സിവിൽ സർവീസ് ബ്യൂറോയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് പ്രകാരം സിവിൽ സർവീസ് നിയമത്തിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമായി നിലവിൽ 87 ശതമാനം ജീവനക്കാരും ബഹ്‌റൈനികളാണ്. പാർലിമെന്റ് എം.പിമാരായ അബ്ദുൽവാഹിദ് ഖരാത്ത, അലി അൽ ദോസരി എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ബഹ്റൈൻ സിവിൽ സെർവീസ് ബ്യൂറോ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നിലവിൽ 36,292 ബഹ്‌റൈനികളാണ് സർക്കാർ സർവീസിലുള്ളത്. ഇതിൽ 36,180 പേരും അതായത് 99.7 ശതമാനം സ്വദേശികളും സ്ഥിരം നിയമനം ലഭിച്ചവരാണ് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം വിവിധ മന്ത്രാലയങ്ങളിലായി ജോലി ചെയ്യുന്ന 5,361 വിദേശികളും താൽക്കാലിക കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സ്വദേശികളിൽ വെറും 112 പേർ മാത്രമാണ് താൽക്കാലിക കരാറുകളിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം പേരും മുനിസിപ്പൽ കൗൺസിലുകളുടെ കാലാവധിയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി-കൃഷി മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.

താൽക്കാലിക കരാറിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കാര്യത്തിലും രാജ്യം വ്യക്തമായ നിയമങ്ങൾ പാലിക്കുന്നുണ്ട്. 2018-ലെ നിയമഭേദഗതി പ്രകാരം ഇത്തരം ജീവനക്കാരെയും ഗവൺമെന്റ് പെൻഷൻ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾക്കുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. മന്ത്രാലയങ്ങളുടെ കൃത്യമായ ആവശ്യകത, അംഗീകൃത ഒഴിവുകൾ, ബജറ്റ് പരിധി എന്നിവ പരിശോധിച്ച് മാത്രമാണ് സിവിൽ സർവീസ് നിയമപ്രകാരം പുതിയ നിയമനങ്ങൾ നടത്തുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

sdfgdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed