ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാളെ സംഗീത–നൃത്ത സന്ധ്യ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (BKS) ആഭിമുഖ്യത്തിൽ പ്രമുഖ പിന്നണി ഗായകർ അണിനിരക്കുന്ന വിപുലമായ സംഗീത–നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകൻ രവിശങ്കർ നയിക്കുന്ന ഗാനമേളയിൽ വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു അശോക് എന്നിവർ അണിനിരക്കും. ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ പരിപാടി നാളെ (ഫെബ്രുവരി 12-ന് വ്യാഴാഴ്ച) വൈകിട്ട് 7 മണിക്ക് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിലാണ് അരങ്ങേറുന്നത്.
കേവലമൊരു വിനോദപരിപാടി എന്നതിലുപരി സാംസ്കാരിക ഐക്യത്തിന്റെയും കലാപാരമ്പര്യത്തിന്റെയും പ്രതിഫലനമായിരിക്കും ഈ സംഗീത സന്ധ്യയെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. സമാജം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ കലാസന്ധ്യയിൽ പങ്കുചേർന്ന് പരിപാടി വിജയിപ്പിക്കണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു.
fdsdf


