'ലോകാവസാനം വരെ ബാബരി മസ്ജിദ് പുനർനിർമ്മിക്കില്ല'; രാമദ്രോഹികൾക്ക് സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥ്


ഷീബ വിജയൻ
ലഖ്‌നൗ: ഖിയാമത്ത് നാൾ (ലോകാവസാനം) വരെ ബാബരി മസ്ജിദ് പുനർനിർമ്മിക്കില്ലെന്നും അക്കാര്യം ആരും സ്വപ്നം കാണേണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബരാബങ്കിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തിന്റെ പ്രതീകമായ കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഭഗവാൻ രാമനെ ഓർക്കുന്നവർ അവസരവാദികളാണെന്നും അത്തരക്കാരെ രാമൻ മറന്നുകഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 'ബാബരി 2.0' എന്ന പേരിൽ പള്ളി നിർമ്മിക്കുമെന്ന തൃണമൂൽ എം.എൽ.എയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യോഗിയുടെ ഈ കടുത്ത പ്രതികരണം. നിയമം ലംഘിക്കുന്നവർക്ക് സ്വർഗ്ഗമല്ല, നരകത്തിലേക്കുള്ള പാതയാണ് തുറന്നു കിടക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

article-image

adsadsasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed