ശബരിമല സ്വർണ്ണക്കൊള്ള: ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ; 3.4 കോടിയുടെ നഷ്ടമെന്ന് റിപ്പോർട്ട്


ഷീബ വിജയൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തങ്ങളുടെ അന്വേഷണം ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കുന്നു. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് സുപ്രധാന കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ചു.

അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. സംഗമത്തിനായി വിനിയോഗിച്ച ഫണ്ടിൽ വലിയ തോതിലുള്ള അവ്യക്തതകളുണ്ട്. അയ്യപ്പ സംഗമം നടത്തിയതിലൂടെ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിലേക്ക് ഈ അന്വേഷണം വെളിച്ചം വീശുമെന്നാണ് കരുതുന്നത്.

article-image

qswdsaasaz

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed