ചോറ്റാനിക്കരയിലെ 16-കാരിയുടെ മരണം: കൊറിയൻ സുഹൃത്ത് വ്യാജമെന്ന് സംശയം; അന്വേഷണത്തിന് പ്രത്യേക സംഘം


ഷീബ വിജയൻ
കൊച്ചി: ചോറ്റാനിക്കരയിൽ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 16-കാരിയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (SIT) രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി.

കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് ആദിത്യ എന്ന പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ പെൺകുട്ടിയുടെ ഫോണിൽ ഇത്തരമൊരു സുഹൃത്തിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചു. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാമെന്ന് അധ്യാപകരും കുടുംബവും സംശയിക്കുന്ന പശ്ചാത്തലത്തിൽ സൈബർ തെളിവുകൾ കേസിൽ നിർണ്ണായകമാകും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed