'റോഷിക്ക് സ്നേഹക്കൂടുതലാണ്, ചോരത്തിളപ്പുള്ള നേതാവ്'; പിന്തുണയുമായി ജോസ് കെ. മാണി


ഷീബ വിജയൻ
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മന്ത്രി റോഷി അഗസ്റ്റിനെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം സ്നേഹക്കൂടുതൽ കൊണ്ടും തമ്മിലുള്ള സഹോദരബന്ധം കൊണ്ടുമാണെന്ന് അദ്ദേഹം വിശദീകരിച്ചു. റോഷി ചോരത്തിളപ്പുള്ള നേതാവാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

പാലായിൽ താൻ മത്സരിക്കുമോ എന്ന കാര്യം പാർട്ടി ഔദ്യോഗികമായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അടിമാലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജോസ് കെ. മാണിയുടെ സാന്നിധ്യത്തിൽ റോഷി അഗസ്റ്റിൻ പാലായിലെ സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed