ഹോപ്പ് ബഹ്റൈന് പുതിയ ഭരണസമിതി

മനാമ:
ഭാഷ, ദേശ, വർഗ്ഗ വ്യത്യാസമില്ലാത അതിരുകളില്ലാത്ത സേവനം എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് (പ്രതീക്ഷ) ബഹ്റൈൻ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അദ്‌ലിയ സെഗായ ഹോട്ടലിൽ വെച്ചു നടന്നു. പ്രസിഡന്റ് ലിജോ വർഗീസ് അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി കെ.ആർ. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗിരീഷ് പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റിഷിന്റെ അസാന്നിധ്യത്തിൽ ഗിരീഷ് പിള്ള വരവു ചിലവ് കണക്കുകൾ അവതരിപ്പിച്ചു. രക്ഷാധികാരി ഷബീർ മാഹി മുഖ്യ വരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സാബു ചിറമേൽ (പ്രസിഡന്റ്) ഷാജി എളമ്പലായി (വൈസ് പ്രസിഡന്റ്) സിബിൻ സലിം (ജന. സെക്രട്ടറി), ജോഷി നെടുവേലിൽ, മുഹമ്മദ് അൻസാർ (ജോയിന്റ് സെക്രട്ടറിമാർ), ജെറിൻ ഡേവിസ് (ട്രഷറർ), ജയേഷ് കുറുപ്പ് (മീഡിയ കൺവീനർ) എന്നിവർ അടങ്ങിയതാണ് പുതിയ കമ്മിറ്റി. രക്ഷാധികാരികൾ: കെ.ആർ. നായർ, നിസാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം. യോഗത്തിൽ സിബിൻ സലിം, സാബു ചിറമേൽ , അഷ്‌കർ പൂഴിത്തല, മുഹമ്മദ് അൻസാർ, ഷാജി ഇളമ്പയിൽ, ഷിബു പത്തനംതിട്ട, അശോകൻ താമരക്കുളം, മുജീബ് റഹ്‌മാൻ, പ്രകാശ് പിള്ള, നിസ്സാർ മാഹി, റംഷാദ് എ.കെ, ജയേഷ് കുറുപ്പ് എന്നിവർ സംസാരിച്ചു.
വിവിധ പ്രവർത്തനങ്ങളിലൂടെ 2021 വർഷത്തിൽ 12,500 ദിനാറിന്റെ സഹായം സഹജീവികൾക്ക് എത്തിച്ചു നൽകാൻ ഹോപ്പിനു സാധിച്ചുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾ സിബിൻ സലിം : 33401786, ജയേഷ് കുറുപ്പ് : 39889317, ജോഷി നെടുവേലിൽ: 35356757 എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.