ജമ്മു കാഷ്മീരിൽ ടെന്‍റിന് തീപിടിച്ച് മലയാളി ജവാൻ മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീർ അതിർത്തിയിൽ ബിഎസ്എഫ് ടെന്‍റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി ജവാൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്.
തീപിടിച്ച ടെന്‍റിൽനിന്നും രക്ഷപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. അനീഷിന്‍റെ ഭാര്യയും സൈനിക ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.