പുതുപ്പള്ളിയിൽ‌ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു


കോട്ടയം: പുതുപ്പള്ളിയിൽ‌ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവ് സ്വദേശി റോസന്നയാണ് ഭർത്താവ് സിജിയെ വെട്ടിക്കൊലപ്പെടുത്തിയത്. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കളും അയൽ‍ക്കാരും പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. 

കൊലപാതകം നടത്തിയ ശേഷം റോസന്ന കുട്ടിയേയും കൊണ്ട് വീടുവിട്ടുപോകുകയും ചെയ്തു. അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. റോസന്നയെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി.

You might also like

  • Straight Forward

Most Viewed