ബഹ്റൈൻ മലയാളിക്ക് ബിഗ് ടിക്കറ്റ് വിജയം

മനാമ
അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബാലസുബ്രമണ്യത്തിന് അറുപത് ലക്ഷം രൂപയിലധികം വരുന്ന റേഞ്ച് റോവർ ജീപ്പ് സമ്മാനമായി ലഭിച്ചു. ബഹ്റൈനിലെ ഏണസ്റ്റ് ആന്റ് യങ്ങ് കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്ന ബാലസുബ്രമണ്യം കഴിഞ്ഞ ആറ് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. കഴിഞ്ഞ നാല് വർഷത്തോളമായി ഓഫീസിലെ സുഹൃത്തുക്കൾക്കൊപ്പം സംഘമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള ബാലസുബ്രമണ്യൻ ഇതാദ്യമായാണ് വ്യക്തിപരമായി പതിനഞ്ച് ദിനാർ നൽകി ഒരു ടിക്കറ്റ് ഓൺലൈനിലൂടെ എടുത്തത്. നറുക്കെടുപ്പ് ഫലത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ബാലസുബ്രമണ്യൻ ഫോർ പി എം ന്യൂസിനോട് പറഞ്ഞു. ഭാര്യ ദർശന, മകൾ നന്ദന എന്നിവർ നാട്ടിലാണ്.
കക