ബഹ്‌റൈനിൽ നിയമലംഘനം നടത്തിയ അഞ്ച് ടൂറിസം സ്ഥാപനങ്ങൾ അടപ്പിച്ചു; പരിശോധന കർശനം


പ്രദീപ് പുറവങ്കര / മനാമ

രാജ്യത്തെ ടൂറിസം നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ അഞ്ച് ടൂറിസം സ്ഥാപനങ്ങൾ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അടപ്പിച്ചു. ടൂറിസം മേഖലയിലെ സേവന നിലവാരം ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി അധികൃതർ നടത്തിവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അതോറിറ്റി നൽകിയിട്ടുണ്ട്.

രാജ്യത്തെ ടൂറിസം മേഖലയെ കൂടുതൽ സുതാര്യമാക്കാനും വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ബഹ്‌റൈനെ ലോകത്തെ മുൻനിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും എന്നാൽ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ടൂറിസം അതോറിറ്റി വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed