ബഹ്‌റൈൻ മെട്രോ നിർമ്മാണത്തിന് തുടക്കമായതായി മന്ത്രി; എയർപോർട്ട് - സീഫ് പാത ഒന്നാം ഘട്ടത്തിൽ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന മെട്രോ റെയിൽ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായതായി ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. പാർലമെന്റിൽ ലുൽവ അലി അൽ റുഹൈമി എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ രണ്ട് പ്രധാന പാതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന പാതയും, ജുഫൈറിനെ ഇസ ടൗണുമായി ബന്ധിപ്പിക്കുന്ന പാതയുമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക.
രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മെട്രോ യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ജനങ്ങളുടെ ദൈനംദിന യാത്രകൾ സുഗമമാക്കാനും സാധിക്കും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsfsf

