തൊഴിൽക്ഷാമം പരിഹരിക്കാൻ ബഹ്‌റൈൻ; ജനക്ഷേമ നടപടികളുമായി മന്ത്രിസഭാ യോഗം


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കായി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. പ്രധാനമായും രാജ്യത്തെ തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യുന്നതിനും താഴ്ന്ന വരുമാനക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് യോഗം രൂപം നൽകിയത്.

സ്വദേശി ഉദ്യോഗാർത്ഥികൾക്കായി 2025 അവസാനത്തോടെ ഓരോരുത്തർക്കും മൂന്ന് തൊഴിലവസരങ്ങൾ വീതം ഉറപ്പാക്കുന്ന വിപുലമായ പദ്ധതിയുടെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. നിലവിൽ നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ അധികമായി 18,657 അവസരങ്ങൾ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നത് വലിയ നേട്ടമായി മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഈ പദ്ധതി വഴി ഇതിനകം തന്നെ 4,746 പൗരന്മാർക്ക് വിവിധ തൊഴിൽ മേഖലകളിൽ നിയമനം ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനുള്ള ഉത്തരവ് ഈ മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സാമൂഹിക വികസന മന്ത്രാലയം യോഗത്തെ അറിയിച്ചു.

നാഷനൽ ഗാർഡിന്റെ 29-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സായുധസേനയുടെ സുപ്രീം കമാൻഡറായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന് മന്ത്രിസഭ പ്രത്യേക അഭിനന്ദനങ്ങൾ നേർന്നു. പ്രാദേശിക വിഷയങ്ങൾക്ക് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള സുപ്രധാന നയതന്ത്ര നീക്കങ്ങളെയും ബഹ്‌റൈൻ സ്വാഗതം ചെയ്തു. യമനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ദക്ഷിണ യമനിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സമ്മേളനം വിളിച്ചുചേർക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് മന്ത്രിസഭ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സൗദിയുടെ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed