ഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; സുമിത്ത് പ്രസിഡന്റ്, ആഷിർ സെക്രട്ടറി
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിൽ നടന്ന ഏരിയ കൺവെൻഷനിലാണ് അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചത്. സുമിത്ത്.കെ പ്രസിഡന്റായും ആഷിർ കരുനാഗപ്പള്ളി സെക്രട്ടറിയായും ശരീഫ് കൊടുവള്ളി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഇർഷാദാണ് വൈസ് പ്രസിഡന്റ്. അരുൺ കുമാർ ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും.
വിനു, ശിഹാബ് അലി, മൊയ്‌ദീൻ, അസീസ്, അബ്‌ദുള്ള എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. കൂടാതെ ദേശീയ കമ്മിറ്റിയിലേക്ക് ഏരിയയെ പ്രതിനിധീകരിച്ച് ജിതിൻ പരിയാരം, ഷജിൽ, രജീഷ്, പ്രമീജ്, അബ്‌ദുൾ സമദ്, സിദ്ധിക്ക്, സാജൻ ചെറിയാൻ എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു.
2025-2026 വർഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വരും വർഷങ്ങളിൽ ഏരിയയിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
werwr

