ഗുജറാത്തിലും ഒമിക്രോൺ

അഹമ്മദാബാദ്: രാജ്യത്ത് മൂന്നാമത്തെ ഒമിക്രോൺ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ജാംനഗർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ സിംബാബ്‌വെയിൽ നിന്നും മടങ്ങിയെത്തിയ 72കാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാൾ ജിജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഇയാൾ ഉൾപ്പടെ മൂന്നുപേർ സിംബാബ്‌വെയിൽ നിന്നും ജാംനഗറിൽ എത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ സാംപിൾ ഫലം ലഭിച്ചിട്ടില്ല.
രാജ്യത്ത് ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്തത് കർണാകയിലാണ്. രണ്ടുപേരിലാണ് രോഗം പിടിപ്പെട്ടത്.