ഫ്രൻഡ്‌സ് അസോസിയേഷൻ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു; ഫാത്തിമ സാലിഹ് പ്രസിഡന്റ്, ശൈമില നൗഫൽ ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര / മനാമ
ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഫാത്തിമ സാലിഹിനെയും ജനറൽ സെക്രട്ടറിയായി ശൈമില നൗഫലിനെയും യോഗം തിരഞ്ഞെടുത്തു. സൗദ പേരാമ്പ്ര, ഷബീഹ ഫൈസൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ലുലു അബ്ദുൽഹഖ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും.
സോന സക്കരിയ, നദീറ ഷാജി, മെഹ്‌റ മൊയ്തീൻ, സുബൈദ മുഹമ്മദലി, ഷാനി റിയാസ് എന്നിവരെ കേന്ദ്ര സമിതി അംഗങ്ങളായും നിശ്ചയിച്ചു. ദിശ സെന്ററിൽ നടന്ന യോഗത്തിൽ ലുബൈന ഇബ്റാഹീം അധ്യക്ഷത വഹിച്ചു. ഫ്രൻഡ്‌സ് അസോസിയേഷൻ കേന്ദ്ര പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത യോഗത്തിൽ ശൈമില നൗഫൽ സ്വാഗതമാശംസിക്കുകയും പുതിയ പ്രസിഡന്റായി നിയമിതയായ ഫാത്തിമ സാലിഹ് സമാപന പ്രസംഗം നടത്തുകയും ചെയ്തു. വരും വർഷങ്ങളിൽ പ്രവാസ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി വിപുലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
sfsdf

