'സ്നേഹസംഗമം 2026' സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര / മനാമ
കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി 'സ്നേഹസംഗമം 2026' എന്ന പേരിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സ്നേഹസംഗമം 2026-ന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതം ആശംസിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ സെക്രട്ടറി അനിൽകുമാർ, കെ.പി.എ ട്രഷറർ മനോജ് ജമാൽ, ഏരിയ കോഓഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് ജി. എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഏരിയ ട്രഷറർ ബിജു ഡാനിയൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷങ്ങളിൽ പങ്കുചേർന്നു.

