വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; ചരിത്രത്തിലാദ്യമായി ഒരു ദിവസം 13 കോടി
ഷീബ വിജയൻ
തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ ചരിത്രപരമായ നേട്ടം കൈവരിച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ജനുവരി അഞ്ചിന് (തിങ്കളാഴ്ച) 13.01 കോടി രൂപയാണ് ആകെ വരുമാനമായി ലഭിച്ചത്. ഇതിൽ 12.18 കോടി ടിക്കറ്റ് വരുമാനവും 0.83 കോടി ടിക്കറ്റ് ഇതര വരുമാനവുമാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസത്തെ വരുമാനം 13 കോടി കടക്കുന്നത്. ജീവനക്കാരുടെ കൂട്ടായ പരിശ്രമവും സർവീസുകളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും ഓഫ് റോഡ് ബസുകൾ കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കിയത് വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dsasadqsadsa

