അനധികൃത തൊഴിലാളികൾക്കെതിരെ നടപടികൾ ശക്തമാക്കി ബഹ്റൈൻ എൽഎംആർഎ

മനാമ
അനധികൃത തൊഴിൽ ചെയ്യുന്ന വിദേശികൾക്കെതിരെയുള്ള നടപടികൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സതേൺ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നിരവധി പേരെയാണ് പിടികൂടിയത്. നാഷാണാലിറ്റി പാസ്പോർട്സ് ആന്റ് റെസിഡൻസ് അഫേയേർസ് ഡയരക്ടറേറ്റിന്റെയും സതേൺ ഗവർണറേറ്റിന്റെയും സഹകരണത്തോടെയാണ് പരിശോധനകൾ നടന്നത്. വരുംദിവസങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൽ എംആർഎ അധികൃതർ വ്യക്തമാക്കി.
kkkkk