മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും
ശാരിക l കേരളം l കൽപ്പറ്റ:
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകളാണ് കൈമാറുന്നതെന്ന് മന്ത്രി ഒ.ആർ കേളു അറിയിച്ചു. ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് വീട് വിതരണത്തിൽ ആദ്യ പരിഗണന നൽകുന്നത്. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്തു.
നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പിന്റെ ഉദ്ഘാടന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ കേളുവും ടി. സിദ്ധിഖ് എം.എൽ.എയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.
്േി്ു


