കുടുംബ സൗഹൃദ വേദി 29ആം വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കുടുംബ സൗഹൃദ വേദിയുടെ 29-ാം വാർഷികാഘോഷവും ക്രിസ്മസ്-പുതുവത്സര പരിപാടികളും ഓറ ആർട്സിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ. കല്ലോത്ത് ഗോപിനാഥ് മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി റവ. അനീഷ് സാമുവൽ ജോൺ ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി.
സംഘടനയുടെ രക്ഷാധികാരി അജിത് കണ്ണൂർ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിശിഷ്ടാതിഥികളായ സുധീർ തിരുനിലത്ത് (പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്), ബിജു ജോർജ് (ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം), കൃഷ്ണകുമാർ (ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ), ഇബ്രാഹിം വി.പി. (യു.പി.സി. ഗ്രൂപ്പ് ജനറൽ മാനേജർ), ഡോ. ബിന്ദു നായർ (കെ.എസ്.സി.എഫ്. സെക്രട്ടറി), മനോജ് മയ്യന്നൂർ (ഓറ ആർട്സ് ചെയർമാൻ) എന്നിവർ ആശംസകൾ നേർന്നു.
കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി, ചികിത്സാ പ്രയാസങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടിയ പ്രായമായ ഒരു മാതാവിന് യു.പി.സി. ഗ്രൂപ്പിന്റെ സഹകരണത്തോടെ വിമാന ടിക്കറ്റ് നൽകി. ചാരിറ്റി വിംഗ് സെക്രട്ടറി സയിദ് ഹനീഫ്, ട്രഷറർ മണിക്കുട്ടൻ ജി. എന്നിവർ ചേർന്ന് ടിക്കറ്റ് കൈമാറി. മുതിർന്നവരുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
മനോജ് പിലിക്കോടിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി വാർഷികാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, ജയേഷ് താന്നിക്കൽ, അൻവർ നിലമ്പൂർ, ദിപു എം.കെ, സജി ചാക്കോ, അജിത് ഷാൻ, ഷാജി പുതുക്കൂടി, മൻഷീർ കൊണ്ടോട്ടി, ജയേഷ് കുറുപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബബിന സുനിൽ അവതാരകയായിരുന്നു. പ്രോഗ്രാം കൺവീനർ മനോജ് പിലിക്കോട് ചടങ്ങിന് നന്ദി പറഞ്ഞു.
ിേി


