പശ്ചിമബംഗാളിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു

നോദാഖാലി: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്‍റെ ഉടമസ്ഥതയിലുള്ള രണ്ടുനിലക്കെട്ടിടത്തിലാണ് അനധികൃത പടക്കനിർമാണ യൂണിറ്റ് പ്രവർത്തിച്ചുവന്നിരുന്നത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.
സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ ഒരുഭാഗം പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വിള്ളലുണ്ടായി.