ബഹ്‌റൈൻ കെ.സി.എയിൽ റിപ്പബ്ലിക് ദിനാഘോഷം; ഇന്ത്യൻ ദേശീയ പതാക ഉയർത്തി
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
ഭാരതത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. പതാക ഉയർത്തലിന് ശേഷം കെ.സി.എ അംഗങ്ങൾ ഒത്തുചേർന്ന് ദേശീയ പ്രതിജ്ഞ ചൊല്ലി.
വർത്തമാനകാല സാഹചര്യങ്ങളിൽ രാജ്യം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും എന്നും പ്രതിജ്ഞാബദ്ധരാണെന്നും ജെയിംസ് ജോൺ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഓർമിപ്പിച്ചു.
ചടങ്ങിൽ കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. ട്രഷറർ നവീൻ എബ്രഹാം, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്റുമാരായ വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, റോയ് സി. ആന്റണി, സീനിയർ അംഗം റോയ് ജോസഫ് എന്നിവരും കെ.സി.എ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു.
gdfg


