വഴിയോരത്ത് ഏറ്റുമുട്ടിയ ഡെലിവറി ഡ്രൈവർമാർ അറസ്റ്റിൽ; സംഘർഷത്തിന് കാരണം സാമ്പത്തിക തർക്കമെന്ന് പ്രാഥമിക നിഗമനം


പ്രദീപ് പുറവങ്കര I  മനാമ I ബഹ്റൈൻ 

വടക്കൻ ഗവർണറേറ്റിൽ റോഡരികിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയ ഏതാനും ഏഷ്യൻ വംശജരായ ഡെലിവറി ഡ്രൈവർമാരെ അധികൃതർ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഘർഷത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.

രണ്ട് വ്യത്യസ്ത കമ്പനികളിലെ ജീവനക്കാരായ ഡെലിവറി ഡ്രൈവർമാർ തമ്മിലാണ് സംഘർഷമുണ്ടായത്. തർക്കത്തിനിടെ ഒരാൾ നിലത്തു വീഴുന്നതും തുടർന്ന് എഴുന്നേറ്റ് മറ്റൊരു ഡ്രൈവറെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇതിൽ ഉൾപ്പെട്ട എല്ലാവരെയും കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇവർ തമ്മിലുള്ള 'സാമ്പത്തിക തർക്കങ്ങളാണ്' പരസ്യമായ കൈയാങ്കളിയിലേക്ക് നയിച്ചതെന്നാണ് മന്ത്രാലയത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഇവരെ ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed