ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം; അംബാസഡർ വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
ഭാരതത്തിന്റെ 77ആമത് റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം ആവേശപൂർവ്വം ആഘോഷിച്ചു. സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി.
രാവിലെ നടന്ന ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ സംബന്ധിച്ചു. പതാക ഉയർത്തിയ ശേഷം അംബാസഡർ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തിന് നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസക്തഭാഗങ്ങൾ വായിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രവാസി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രവാസി സംഘടനകളുടെ പ്രതിനിധികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തുടങ്ങി വലിയൊരു ജനസഞ്ചയം തന്നെ എംബസിയിൽ എത്തിച്ചേർന്നിരുന്നു.
ിു്ിു


