കൊല്ലം പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ആവേശപൂർവ്വം ആഘോഷിച്ചു. കെ.പി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. പതാക ഉയർത്തൽ ചടങ്ങിന് ശേഷം പങ്കെടുത്തവർക്കായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.
കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി എന്നിവരും വിവിധ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി.
sdfsdf


