ബഹ്റൈനിലെ കോവിഡ് മരണങ്ങൾ 312 ആയി


മനാമ: രാജ്യത്ത് ഇന്നലെ (ഒക്ടോബർ 23, 2020) 122 വിദേശികൾ ഉൾപ്പടെ 363 പുതിയ കോവിഡ് ബാധിതരെ കൂടി പരിശോധനകളിൽ കണ്ടെത്തി. നിലവിൽ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3120 ആണ്. അതേസമയം ഇന്നലെ 303 പേർക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76,143 ആയി. ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്.  അതേസമയം ഇന്നലെ 10630 പേർക്ക് കൂടി പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 16,70,411 ആയിട്ടുണ്ട്. ഇന്നലെ രാജ്യത്ത് മൂന്ന്  മരണങ്ങളായിരുന്നു രേഖപ്പെടുത്തിയത്. ഇന്ന് (ഒക്ടോബർ 24, 2020) ബഹ്റൈൻ സമയം 11 മണി വരെ ലഭിച്ച വിവര പ്രകാരം 54 വയസ് പ്രായമുള്ള ഒരു സ്വദേശിയുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിൽ 312 പേരാണ് ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed