ഇറാൻ ആക്രമണം: പ്രതിരോധ നടപടികൾ വിലയിരുത്തി ബഹ്‌റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാൻ്റെ ശത്രുതാപരമായ ആക്രമണങ്ങളെത്തുടർന്ന് നടപ്പിലാക്കി വരുന്ന മുൻകരുതൽ നടപടികൾ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിലയിരുത്തി. ഇന്ന് വീഡിയോ കോൺഫറൻസ് വഴി ചേർന്ന 521-ാമത് കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അധ്യക്ഷത വഹിച്ചത്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പ്രത്യാഘാതങ്ങൾ നേരിടാൻ സ്വീകരിച്ചിട്ടുള്ള ശാസ്ത്രീയമായ കർമ്മപദ്ധതികളും യോഗം വിശദമായി ചർച്ച ചെയ്തു. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും എല്ലാ സാഹചര്യങ്ങളെയും നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും യോഗം വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed